മലപ്പുറം:കവളപ്പാറയിലെ പ്രളയദുരന്തത്തിന്‍റെ ഇരകളായ എട്ട് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കി. ഭൂദാനം സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങ് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്‌ഘാടനം ചെയ്‌തു. ദുരന്തത്തില്‍ മരണപ്പെട്ട വെട്ടുപറമ്പില്‍ അനഘയുടെ കുടുംബത്തിന് നല്‍കാന്‍ ചെറുപുഷ്പ മിഷന്‍ ലീഗ് സമാഹരിച്ച തുകയും ചടങ്ങില്‍ കൈമാറി. അനഘയുടെ പിതാവ് വിനോജ് ധനസഹായം ഏറ്റുവാങ്ങി.
കവളപ്പാറയിലെ പ്രളയബാധിതര്‍ക്ക് സൗജന്യമായി ഭൂമി നല്‍കി - കവളപ്പാറ വാര്‍ത്ത
ദുരന്തത്തില്‍ മരണപ്പെട്ട വെട്ടുപറമ്പില്‍ അനഘയുടെ കുടുംബത്തിനുള്ള ധനസഹായ വിതരണവും ഭൂദാനം സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ നടന്നു
ജാതി,മത, വര്‍ഗ, വര്‍ണ ചിന്തകള്‍ക്കതീതമായി പരസ്പരമുള്ള കൂട്ടായ്‌മയിലൂടെ അതിജീവനം സാധ്യമാകുമെന്നും കവളപ്പാറ ദുരന്തത്തില്‍ ഇരകളായവരോട് സമൂഹം കാട്ടിയ കാരുണ്യ മനോഭാവം മാതൃകാപരമാണെന്നും, ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
ചടങ്ങില്‍ നിലമ്പൂര്‍-മണിമൂളി മേഖലാ സിഞ്ചലൂസ് മോണ്‍. ജോസ് മേച്ചേരില്‍, പാലേമാട് സെന്‍റ് തോമസ് ദേവാലയ വികാരി ഫാ. ബിജു തുണ്ടിപ്പറമ്പില്‍, ഫൊറോനാ കൗണ്‍സില്‍ അംഗം ബിജു പാലത്തിങ്കല്‍, ജോമേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നിലമ്പൂര്‍ ഫൊറോനാ വികാരി ഫാ. തോമസ് കച്ചിറയില്‍, നരിവാലമുണ്ട സെന്‍റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ പാറയില്‍, ചാത്തംമുണ്ട ചെറുപുഷ്പാശ്രമം ഫാ. ജോണ്‍ കൊച്ചുപുരയ്ക്കല്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.