മലപ്പുറം: താൻ വയറുനിറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്‍റെ അയൽവാസി പട്ടിണി കിടക്കരുത് എന്ന പ്രവാചക വചനം പ്രാവർത്തികമാക്കുകയാണ് മലപ്പുറം വെന്നിയൂരിലെ ജിംഖാന ക്ലബ് അംഗങ്ങൾ. ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാത്ത ചെറിയപെരുന്നാൾ ദിനത്തില്‍ ദേശീയപാതയിൽ വെന്നിയൂർ കൊടിമരത്തില്‍ വഴിയോര യാത്രക്കാർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്താണ് പ്രവാചക വചനം അന്വർഥമാക്കിയത്.
ഇത് വെന്നിയൂർ മാതൃക, ഒരു കൂട്ടം ചെറുപ്പക്കാരുടെ നന്മ - മലപ്പുറം വാർത്തകള്‍
വെന്നിയൂരിലെ ജിംഖാന ക്ലബ് അംഗങ്ങളാണ് ദേശീയപാതയിൽ സൗജന്യ ഭക്ഷണം വിതരണം നടത്തുന്നത്.
![ഇത് വെന്നിയൂർ മാതൃക, ഒരു കൂട്ടം ചെറുപ്പക്കാരുടെ നന്മ free food supply malappuram malappuram news മലപ്പുറം വാർത്തകള്‍ സൗജന്യ ഭക്ഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11746512-thumbnail-3x2-k.jpg)
സൗജന്യ ഭക്ഷണവിതരണവുമായി യുവാക്കള്‍
ഭക്ഷണം വിതരണം ചെയ്യുന്ന യുവാക്കള്‍
പെരുന്നാൾ ദിനത്തില്‍ ലോക്ക് ഡൗൺ കൂടി വന്നതോടെ വഴിയാത്രക്കാർ പട്ടിണിയാകുമെന്നറിഞ്ഞാണ് കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നൂറുകണക്കിന് ഭക്ഷണപ്പൊതികളുമായി ഇവർ ദേശീയ പാതയിലെത്തിയത്. ചരക്ക് ലോറി ഡ്രൈവർമാർ, ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ ആശ്വാസമായി.
also read:അന്നം കൊടുത്ത് മാധ്യമപ്രവർത്തകരും; പ്രതീക്ഷയായി സാമൂഹിക അടുക്കള
Last Updated : May 13, 2021, 5:43 PM IST