കേരളം

kerala

ETV Bharat / city

നിലമ്പൂരില്‍ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക് - പൂക്കോട്ടുംപാടം ജിഎച്ച്എസ്എസ് ഗ്രൗണ്ടിലാണ് അപകടം

ജൂൺ ഏഴിന് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിശദീകരണം.

football Gallery collapses in Malappuram
നിലമ്പൂരില്‍ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

By

Published : Jun 8, 2022, 1:48 PM IST

നിലമ്പൂർ: മലപ്പുറം നിലമ്പൂരില്‍ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്. പൂക്കോട്ടുംപാടം ജിഎച്ച്എസ്എസ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. ജൂൺ ഏഴിന് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിശദീകരണം. ഐസിസി പൂക്കോട്ടുംപാടം നടത്തുന്ന സെവൻസ് ടൂർണമെന്‍റിനിടെയാണ് അപകടം.

നിലമ്പൂരില്‍ സെവൻസ് ഫുട്‌ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

കെഎസ്ബി കൂറ്റമ്പാറയും സെവൻ സ്റ്റാർ കൂരാടും തമ്മിലായിരുന്നു മത്സരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് ഗാലറിയുടെ ഒരു ഭാഗം താഴ്ന്നു പോവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം പത്തൊമ്പതിന് കാളികാവ് പൂങ്ങോട് ഗാലറി തകർന്ന് ഇരുനൂറോളം പേർക്ക് പരിക്കേറ്റിരുന്നു.

ABOUT THE AUTHOR

...view details