മലപ്പുറം: വണ്ടൂര്‍ ചെറുകോട് അക്ഷയ സെന്‍ററിലെ അഞ്ച് ലാപ്ടോപ്പുകൾ മോഷണം പോയതായി പരാതി. ലാപ്ടോപ്പുകൾ വളരെ വിദഗ്ധമായി എടുത്ത് മോഷ്ടാവ് കടന്നു കളയുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
അക്ഷയ സെന്‍ററിലെ അഞ്ച് ലാപ്ടോപ്പുകൾ മോഷ്‌ടിച്ചതായി പരാതി - മോഷണം
മോഷ്‌ടാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അക്ഷയ സെന്‍ററിലെ അഞ്ച് ലാപ്ടോപ്പുകൾ മോഷ്‌ടിച്ചു
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അക്ഷയ സെന്‍റര്‍ അടച്ചത്. വ്യാഴാഴ്‌ച രാവിലെ 8.30ന് സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ആദ്യം പൂട്ടാൻ മറന്നു പോയതാണെന്നാണ് കരുതിയത്. എന്നാൽ അകത്ത് കയറി നോക്കിയപ്പോൾ മോഷണം നടന്നെന്ന് മനസിലായി. 1000 രൂപയും നഷ്ടമായിട്ടുണ്ട്. വണ്ടൂർ പൊലീസിൽ പരാതി നൽകി. ഡോഗ്‌സ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.