മലപ്പുറം: കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നിന്ന് മീനുമായെത്തിയ ജീവൻകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊണ്ടോട്ടിയിലെ മത്സ്യമൊത്തവിതരണകേന്ദ്രം അടച്ചു. ആരോഗ്യവകുപ്പും കൊണ്ടോട്ടി നഗരസഭയും ചേർന്നാണ് നടപടികള്‍ സ്വീകരിച്ചത്. തുടർന്ന് മത്സ്യമാർക്കറ്റിലെ തൊഴിലാളികളോട് നിരീക്ഷണത്തില്‍ പോകുവാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
കൊണ്ടോട്ടിയിലെ മത്സ്യമാർക്കറ്റ് അടച്ചു - കൊവിഡ് വാര്‍ത്തകള്‍
കൊയിലാണ്ടിയിൽ നിന്ന് മൽസ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സ്യമാർക്കറ്റ് അടച്ചത്.
കൊണ്ടോട്ടിയിലെ മൽസ്യമാർക്കറ്റ് അടച്ചു
ചുമട്ടുതൊഴിലാളികൾ മത്സ്യകച്ചവടക്കാർ ഉൾപ്പടെയുള്ളവരുടെ സ്രവപരിശോധന നടത്തും. മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിക്കും ഒരു മത്സ്യതൊഴിലാളിക്കും കൊവിഡ് ഉള്ളതായി സംശയയുണ്ട്.