മലപ്പുറം: സംസ്ഥാനത്തെ അഗ്നിശമനസേന വിഭാഗത്തിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം ചാലിയാര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ജീവന്‍രക്ഷാ മരുന്നുകളെത്തി. ലോക്‌ഡൗണ്‍ മൂലം മരുന്നുകള്‍ എത്തിക്കാന്‍ മാര്‍ഗമില്ലാതെ അധികൃതര്‍ പ്രതിസന്ധിയിലായപ്പോഴാണ് അഗ്നിശമനസേന വിഭാഗം സഹായമായത്. കാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍, പ്രമേഹരോഗികള്‍ എന്നിവര്‍ക്കുള്ള മരുന്നുകളാണ് അഗ്നിശമനസേന എത്തിച്ച് നല്‍കിയത്. സാധാരണ കൊറിയര്‍ വഴിയാണ് മരുന്നുകള്‍ എത്തിയിരുന്നത്. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് മുടങ്ങുകയായിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളിലെ അഗ്നിശമനസേന വിഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നുള്‍പ്പടെ മരുന്നുകള്‍ ശേഖരിച്ച് ചുരുങ്ങിയ സമയം കൊണ്ട് ചാലിയാറില്‍ എത്തിക്കുകയായിരുന്നു.
അഗ്നിശമനസേനാ വിഭാഗം കൈകോര്‍ത്തു, ജീവന്‍രക്ഷാ മരുന്നുകളെത്തി - state fire force
വിവിധ ജില്ലകളിലെ അഗ്നിശമനസേന വിഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്നുള്‍പ്പടെ മരുന്നുകള്‍ ശേഖരിച്ച് ചാലിയാറില്‍ എത്തിക്കുകയായിരുന്നു
തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ ഫയർഫോഴ്സ് ഓഫീസിൽ എത്തിച്ച മരുന്നുകൾ കൊല്ലത്ത് നിന്നും അങ്കമാലി-ഷൊർണ്ണൂർ വഴി പെരിന്തൽമണ്ണയിൽ എത്തിക്കുകയും അവിടെ നിന്നും ചാലിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത് ലക്ഷം രൂപയാണ് മരുന്നിനായി മാറ്റിവെച്ചത്. ആറ് മാസത്തേക്ക് ആവശ്യമായ മരുന്നുകളാണ് എത്തിച്ചത്. കൊവിഡ് 19 കാലത്ത് ജീവന്‍രക്ഷാമരുന്നുകള്‍ക്ക് പഞ്ചായത്തില്‍ ഇനി ആറ് മാസത്തേക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ.അനൂപ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാന്‍ അഗ്നിശമനസേനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.