മലപ്പുറം: തിരൂരിൽ മദ്യപിച്ചെത്തിയ മകന്‍റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജി (70) ആണ് കൊല്ലപ്പെട്ടത്. മകൻ അബുബക്കർ സിദ്ദീഖിനെ (27) തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ മകന്‍റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു - തിരൂർ ജില്ലാ ആശുപത്രി
മദ്യപിച്ച് വീട്ടില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നതിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്നാണ് മര്‍ദനം

പിതാവ് മരിച്ചു
മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അബൂബക്കർ സിദ്ദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായത്. തർക്കത്തിനിടെ മകൻ മുഹമ്മദിനെ മർദിക്കുകയും തുടർന്ന് തള്ളിയിടുകയുമായിരുന്നു. മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.