മലപ്പുറം: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ നൽകി 8000 രൂപ തട്ടിയെടുത്തു. ലോട്ടറി വില്‍പ്പനക്കാരനായ മമ്പാട് സ്വദേശി രാജുവാണ് തട്ടിപ്പിനിരയായത്. ജനുവരി ഒന്നിന് 2000 രൂപ സമ്മാനം ലഭിച്ച എഡബ്ല്യു, എടി, എബി, എയു സീരീസുകളിലുള്ള അക്ഷയ ലോട്ടറിയുടെ നാല് വ്യാജ ടിക്കറ്റുകൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി പണം തട്ടി - ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി
2000 രൂപ സമ്മാനം ലഭിച്ച അക്ഷയ ലോട്ടറിയുടെ നാല് വ്യാജ ടിക്കറ്റുകൾ നൽകിയാണ് സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആള്‍ പണം തട്ടിയത്
മൂന്നാം തീയതി സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ടിക്കറ്റുകള്‍ നല്‍കി രാജുവിന്‍റെ പക്കല്‍ നിന്നും പണം തട്ടിയെടുത്തത്. കയ്യില്‍ പണമില്ലാത്തതിനാല്‍ വണ്ടൂരിലെ ലോട്ടറി കടയില്‍ ടിക്കറ്റുകള്‍ നല്‍കി 8000 രൂപ നല്‍കി. തുടര്‍ന്ന് വണ്ടൂരിലെ ഏജന്‍സി ലോട്ടറി ടിക്കറ്റുകള്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ മാസം മൂന്നിനാണ് സംഭവം. ഹെൽമറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാൾക്ക് തട്ടിപ്പുകാരനെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. വാടക വീട്ടിൽ താമസിക്കുന്ന രാജു നിലമ്പൂർ കനോലിപ്പോട്ട് മുതൽ വടപുറം വരെയാണ് ലോട്ടറി വില്‍പ്പന നടത്തുന്നത്. വണ്ടൂരിലെ കടയുടമ പണം ആവശ്യപ്പെട്ടതോടെ പണം എങ്ങനെ തിരികെ നൽകുമെന്ന ആശങ്കയിലാണ് രാജു.