മലപ്പുറം: എടവണ്ണ ചെക്കുന്ന്മലയില്‍ വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു. പ്രദേശത്ത് രൂപപ്പെട്ട വിള്ളലിനെ കുറിച്ച് പഠിക്കാനാണ് സംഘമെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് വിള്ളലുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരോട് പരാതിപ്പെട്ടതോടെയാണ് വിദഗ്‌ധ സംഘമെത്തിയത്.
എടവണ്ണ ചെക്കുന്ന്മല വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു - കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വിള്ളലുകള്‍ ആവര്‍ത്തിച്ചു
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും വിള്ളലുകള്‍ ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍
എടവണ്ണ ചെക്കുന്ന് മല വിദഗ്‌ധ സംഘം സന്ദര്‍ശിച്ചു
പ്രദേശത്ത് എട്ടോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്ക് പ്രവര്‍ത്താനാനുമതി നല്‍കിയത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് നാട്ടുകാരുടെ ആരോപണം. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍, ജില്ലാ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, തഹസിൽദാർ പി. സുരേഷ്, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Last Updated : Sep 21, 2019, 10:42 AM IST
TAGGED:
എടവണ്ണ ചെക്കുന്ന് മല