മലപ്പുറം പുള്ളിപ്പാടത്ത് ചാരായവും വാഷും പിടികൂടി നശിപ്പിച്ചു - LIQUOR
ഓണം സ്പെഷ്യൽ റെയ്‌ഡിന്‍റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് നിർമാണ കേന്ദ്രം കണ്ടെത്തിയത്
മലപ്പുറം : എടക്കോട് വനമേഖലയക്ക് സമീപം 5 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ റെയ്‌ഡിന്‍റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായവും , വാഷും കണ്ടെത്തിയത്. എടക്കോട് വനം മേഖലയക്ക് സമീപമുള്ള ഷെഡിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പുള്ളിപ്പാടം സ്വദേശി കുഞ്ഞാലൻകുട്ടിക്ക് എതിരെ അബ്‌കാരി ആക്‌ട് പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എം.ഒ.വിനോദിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് റെയ്ഞ്ച് ഓഫിസർ എം ശങ്കരനാരായണൻ, പ്രിവന്‍റീവ് ഓഫീസർമാരായ ജിഷിൽ നായർ, ലിജിൻ , വനിത സിവിൽ എക്സൈസ് ഓഫീസർ നിമിഷ എന്നിവർ പങ്കെടുത്തു.