ഔദ്യോഗിക പ്രഖ്യാപനമെത്തുന്നതിന് മുമ്പേ പ്രചാരണ പരിപാടികളുമായി പൊന്നാനി മണ്ഡലത്തില്‍ സജീവമാണ് ഇ ടി മുഹമ്മദ് ബഷീര്‍. പൊന്നാനിയില്‍ മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ പരാജയമറിഞ്ഞിട്ടില്ലെന്നത് തന്നെയാണ് ഇ ടിയുടെ കരുത്ത്. പി വി അന്‍വറിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പോപ്പുലര്‍ഫ്രണ്ടുമായുള്ള ലീഗിന്‍റെ രഹസ്യ ചര്‍ച്ച വിവാദത്തിന് വഴിവച്ചിരുന്നു.
പൊന്നാനിയില്‍ മൂന്നാമങ്കത്തിന് ഇ ടി മുഹമ്മദ് ബഷീർ - malappuram
എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വറാണ് ഇ ടിയുടെ എതിരാളി. പിന്തുണ തേടി പോപ്പുലര്‍ ഫ്രണ്ടുമായി ലീഗ് രഹസ്യചര്‍ച്ച നടത്തിയത് വിവാദമായിരുന്നു.
ഇ.ടി മുഹമ്മദ് ബഷീർ
മലപ്പുറം എടരിക്കോട് സ്പിന്നിംങ് മില്‍ തൊഴിലാളികളോട് സംവദിച്ചാണ് ഇ ടി മുഹമ്മദ് ബഷീർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ ദിനത്തില്‍ ബഷീർ സന്ദര്‍ശിച്ചു. എടരിക്കോട് വനിതാ പോളിടെക്‌നിക്ക്, പിഎസ്എംഒ കോളേജ്, തിരൂരങ്ങാടി യതീംഖാന, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല എന്നിവിടങ്ങളില്‍ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ ബഷീറിനെ സ്വീകരിച്ചത്.