കേരളം

kerala

ETV Bharat / city

വൈദ്യുതി നിരക്ക് വര്‍ധനവ്; റാന്തല്‍ വിളക്കുമായി യൂത്ത് ലീഗിന്‍റെ പ്രതിഷേധം - പ്രതിഷേധം

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന സര്‍ക്കാരായി ഇടതു പക്ഷ സര്‍ക്കാര്‍ മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി.

റാന്തല്‍ വിളക്ക് ഉയര്‍ത്തി പ്രതിഷേധവുമായി യൂത്ത് ലീഗ്

By

Published : Jul 10, 2019, 11:35 PM IST

മലപ്പുറം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. റാന്തല്‍ വിളക്കേന്തിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗാര്‍ഹിക ആവശ്യത്തിനടക്കമുള്ള വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുക വഴി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന സര്‍ക്കാരായി ഇടതു പക്ഷ സര്‍ക്കാര്‍ മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധനവിന് എതിരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് കെ എന്‍ ഷാനവാസ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. 2000 കോടി രൂപ കിട്ടാകടം പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ ചാര്‍ജ് വര്‍ധിപ്പിച്ചത് പ്രതിഷേധതാര്‍ഹമാണെന്നും വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details