തെരഞ്ഞെടുപ്പ് ഓര്‍ഡിനന്‍സ്; സര്‍ക്കാരിനെതിരെ മുസ്ലീം ലീഗ് - മുസ്ലീം ലീഗ്
സംസ്ഥാനത്ത് വാര്‍ഡ് വിഭജനം നടത്തേണ്ട സാഹചര്യം നിലവിലില്ലെന്നും, സിപിഎമ്മിന് വിജയം നേടാനാണ് ഇത്തരത്തില്‍ വാര്‍ഡുകള്‍ വെട്ടിമുറിക്കുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു.
![തെരഞ്ഞെടുപ്പ് ഓര്‍ഡിനന്‍സ്; സര്‍ക്കാരിനെതിരെ മുസ്ലീം ലീഗ് Electoral ordinance news malappuram latest news muslim league news തെരഞ്ഞെടുപ്പ് ഓര്‍ഡിനന്‍സ് മുസ്ലീം ലീഗ് മലപ്പുറം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5728831-thumbnail-3x2-kpa.jpg)
മലപ്പുറം: പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള ഓർഡിനൻസ് ഇറക്കിയതിൽ സർക്കാരിന് ദുഷ്ടലാക്കുണ്ടെന്ന് മുസ്ലീം ലീഗ്. നിയമസഭയില്‍ അവതരിപ്പിക്കാതെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാനത്ത് വാര്‍ഡ് വിഭജനം നടത്തേണ്ട സാഹചര്യം നിലവിലില്ലെന്നും, സിപിഎമ്മിന് വിജയം നേടാനാണ് ഇത്തരത്തില്‍ വാര്‍ഡുകള്‍ വെട്ടിമുറിക്കുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു. ഓർഡിനൻസ് ഒപ്പിടാത്ത ഗവർണറുടെ നിലപാട് സാങ്കേതികമായി ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.