കേരളം

kerala

ETV Bharat / city

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് വയോധിക മരിച്ചു - elderly woman death road accident news

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാര്‍ വൈദ്യുതി തൂണ്‍ ഇടിച്ചു വാര്‍ത്ത  മലപ്പുറം വാഹനാപകടം വാര്‍ത്ത  മലപ്പുറം കാര്‍ അപകടം വാര്‍ത്ത  കാര്‍ അപകടം വൃദ്ധ മരിച്ചു വാര്‍ത്ത  കാര്‍ അപകടം വയോധിക മരണം വാര്‍ത്ത  വാഹനാപകടം വയോധിക മരണം വാര്‍ത്ത  കാര്‍ നിയന്ത്രണം വിട്ടു വാര്‍ത്ത  പെരിന്തല്‍മണ്ണ വാഹനാപകടം വാര്‍ത്ത  ഇന്നോവ കാര്‍ അപകടം വാര്‍ത്ത  road accident malappuram news  malappuram road accident latest news  car hits electric pole news  elderly woman death road accident news  road accident elderly woman dies news
മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് വയോധിക മരിച്ചു

By

Published : Aug 25, 2021, 9:01 AM IST

മലപ്പുറം: മലപ്പുറം -കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു. കോഡൂര്‍ വരിക്കോട് സ്വദേശി മൈമൂനയാണ് (66) മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്‍റെ മുന്‍ വശത്തെ ഒരു ഭാഗവും യാത്രക്കാര്‍ ഇരിക്കുന്ന വശത്തെ വാതിലുകളും അപകടത്തില്‍ തകര്‍ന്നു. കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ മൈമൂനയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. മറ്റുള്ളവര്‍ക്കും നിസാര പരിക്കുകളേറ്റു. മൈമൂനയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Also read: കൊല്ലം ബൈപ്പാസില്‍ വാഹനാപകടം പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ABOUT THE AUTHOR

...view details