മലപ്പുറം: മലപ്പുറം കരുളായിയിൽ വയോധികന് രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ ഒരുമിച്ച് കുത്തിവച്ചതായി പരാതി. പുള്ളിയിൽ സ്‌കൂളിൽ നടന്ന വാക്‌സിനേഷൻ ക്യാമ്പിലായിരുന്നു സംഭവം.
കരുളായി മൊക്കത്ത് താമസിക്കുന്ന കാസിമിനാണ് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് നല്‍കിയത്. കാസിമും ഭാര്യ നഫീസയും ഒരുമിച്ചാണ് വാക്‌സിനേഷൻ ക്യാമ്പിലെത്തിയത്.
ആദ്യമെത്തിയ നഴ്‌സ് കാസിമിന് ഒരു ഡോസ് വാക്‌സിൻ നൽകി. ഇതറിയാതെ തൊട്ടുപിറകെയെത്തിയ മറ്റൊരു നഴ്‌സ് വീണ്ടും കുത്തിവച്ചു.
മലപ്പുറത്ത് വയോധികന് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് നല്‍കി തന്‍റെ ഭർത്താവിന് രണ്ട് പ്രാവശ്യം കുത്തിവയ്‌പ്പെടുത്തല്ലോ തനിക്ക് ഒന്നുമാത്രമേയുള്ളൂ എന്ന് നഫീസ ചോദിച്ചപ്പോഴാണ് കാസിമിന് രണ്ട് ഡോസ് എടുത്തകാര്യം ആരോഗ്യപ്രവർത്തകർ അറിയുന്നത്.
കുത്തിവയ്പ്പ് എത്ര തവണ എടുക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കാസിം പറഞ്ഞു.
വാക്‌സിനേഷന് ശേഷം അരമണിക്കൂർ നിരീക്ഷിച്ചെങ്കിലും കാസിമിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read more: ഒരു ദിവസം 893 പേർക്ക് വാക്‌സിന്‍ ; പുഷ്‌പലതയെ നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി