മലപ്പുറം: പ്രാര്‍ഥനാ നിര്‍ഭരമായ പുണ്യരാവുകള്‍ക്ക് വിട. ഇനി സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആഘോഷം. കേരളത്തിലെ മുസ്‌ലിംങ്ങള്‍ ഈദുല്‍ ഫിത്വര്‍ അഥവ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍. വിശ്വാസികളുടെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഈദ്ഗാഹുകളോ പള്ളികളിലെ പെരുന്നാള്‍ നമസ്കാരമോ ഇല്ലാത്ത പെരുന്നാള്‍.
ഈദ് ദിനത്തില്‍ പ്രഭാത നമസ്കാരം കഴിഞ്ഞാല്‍ കുളിച്ച് സുഗന്ധ ദ്രവ്യങ്ങളും പൂശി പുതുവസ്ത്രങ്ങളുമണിഞ്ഞ് വിശ്വാസികള്‍ കുടുംബസമേതം ഈദ് ഗാഹുകളിലേക്ക് പോകറാണ് പതിവ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ഒരിടത്തും ഈദ് ഗാഹില്ല. പകരം പുതുവസ്ത്രമണിഞ്ഞ് ഈദ് ഗാഹിന് സമാനമായി വിശ്വാസികള്‍ വീടുകളില്‍ തന്നെ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് പോകുന്ന പതിവും ഒഴിവാക്കും.