മലപ്പുറം: കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാര്‍. റോഡുപണിക്കായി ഇറക്കിയ ക്വാറിപൊടിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. റോഡുപണി മുടങ്ങി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രദേശം പൊടിയില്‍ മുങ്ങുകയാണ്. കൊണ്ടോട്ടി പതിനേഴ് മുതൽ കുറുപ്പത്ത് ജങ്ഷൻ വരെയുള്ള പ്രദേശത്താണ് പൊടിശല്യം രൂക്ഷം. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിൽ നവീകരണത്തിന് വേണ്ടി ക്വാറിപൊടി നിരത്തിയിട്ട് മാസങ്ങളായി. എന്നാല്‍ മറ്റ് പ്രവൃത്തികളും പിന്നീട് നടന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പണികള്‍ മുടങ്ങിയതിന് പിന്നില്‍ കെഎസ്ഇബിയുടെ സഹകരണ കുറവാണെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ പറയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പിഡബ്യുഡിയും കെഎസ്ഇബിയും തമ്മിലുള്ള തർക്കത്തിൽ വലയുകയാണ് നാട്ടുകാര്‍.
കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം; നാട്ടുകാര്‍ ദുരിതത്തില്‍ - കൊണ്ടോട്ടി
റോഡ് റീ-ടാറിങുമായി ബന്ധപ്പെട്ട് പിഡബ്യുഡിയും കെഎസ്ഇബിയും തമ്മിലുള്ള തർക്കത്തിൽ വലയുകയാണ് നാട്ടുകാര്‍
കൊണ്ടോട്ടി-പഴയങ്ങാടി റോഡിൽ പൊടിശല്യം; ദുരിതംപേറി നാട്ടുകാര്‍
പൊടിശല്യം കാരണം വ്യാപാരികളും വാഹന യാത്രികരും തൊഴിലാളികളും അടക്കമുള്ളവര്‍ ദുരിതം അനുഭവിക്കുകയാണ്. പൊടിശല്യത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഐഎന്‍ടിയുസി അറിയിച്ചു.