കുടിവെള്ളമില്ലാതെ ഇരുന്നൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍ - കുന്നുംപുറം കമലാ നഗർ
നിലവിലുള്ള കുഴൽ കിണറില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് പ്രദേശവാസികള്‍ക്ക് തിരിച്ചടിയായത്
കുടിവെള്ളം
മലപ്പുറം: മുടങ്ങാതെ കുടിവെള്ളം ലഭിക്കുന്ന കാലത്തിനായുള്ള കാത്തിരിപ്പിലാണ് അങ്ങാടിപ്പുറം കുന്നുംപുറം കമലാ നഗറിലെ ഇരുന്നൂറോളം കുടുംബങ്ങൾ. നിലവിൽ കുഴൽ കിണറും അനുബന്ധ സംവിധാനവും ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളമില്ലാത്തതാണ് ഇവരെ ദുരിതത്തിലാക്കിയത്. വല്ലപ്പോഴും ലഭിക്കുന്ന ജലമാണ് ഏക ആശ്രയം. കുടിവെള്ള വിതരണത്തിന് അധികാരികള്‍ നടപടിയെടുക്കണമെന്നാണ് പ്രദേശത്തെ പൗരസമിതിയുടെ ആവശ്യം.
Last Updated : Apr 25, 2020, 5:52 PM IST