മലപ്പുറം:സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ചതായി യുവതിയുടെ പരാതി. പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്.
യുവതിയുടെ പരാതി
ഏഴ് വര്‍ഷം മുമ്പാണ് കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞ ഉടനെത്തന്നെ സ്ത്രീധനത്തെച്ചൊല്ലി പീഡിപ്പിച്ചിരുന്നതായി യുവതി പറയുന്നു. പലതവണ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പരിഹാരത്തിന് ശ്രമിച്ചു. ഇതേ തുടര്‍ന്ന് കുറച്ച് കാലം നല്ല രീതിയില്‍ ജീവിച്ചു. പിന്നെയും പല കാരണങ്ങള്‍ പറഞ്ഞും മര്‍ദിച്ചു. സ്വര്‍ണത്തിന്റെ പേരില്‍ വഴക്കുണ്ടാക്കി പല തവണ ഭക്ഷണം പോലും നല്‍കാതെ പട്ടിണിക്കിട്ടതായും യുവതി പറയുന്നു.