കേരളം

kerala

ETV Bharat / city

ചികിത്സക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്‌ടര്‍ അറസ്റ്റില്‍ - ചികിത്സക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു

തുടര്‍ ചികിത്സയ്‌ക്കായി ക്ലിനിക്കില്‍ എത്തിയ യുവതിയെ പരിശോധിക്കാനെന്ന പേരില്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു

malappuram doctor arrested  doctor arrested for sexually assaulting patient  malappuram rape case doctor arrest  woman sexually assaulted by doctor in malappuram  മലപ്പുറം പീഡനം ഡോക്‌ടര്‍ അറസ്റ്റ്  മലപ്പുറത്ത് രോഗിയെ പീഡിപ്പിച്ചു  ചികിത്സക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു  രോഗിയ പീഡിപ്പിച്ച ഡോക്‌ടര്‍ അറസ്റ്റില്‍
ചികിത്സക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് ഡോക്‌ടര്‍ അറസ്റ്റില്‍

By

Published : Jul 10, 2022, 1:42 PM IST

മലപ്പുറം:ചികിത്സയ്‌ക്ക്‌ എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്‌ടർ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അസിസ്റ്റന്‍റ് നെഫ്രാളജിസ്റ്റായ ഡോക്‌ടര്‍ ഷരീഫാണ് (52) അറസ്റ്റിലായത്. പട്ടിക്കാട് ചുങ്കത്തുള്ള ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം.

മേലാറ്റൂര്‍ സിഐയുടെ പ്രതികരണം

ജൂലൈ രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സയ്‌ക്കാണ് യുവതി എത്തിയത്. ഈ സമയത്ത് ക്ലിനിക്കില്‍ മറ്റ് രോഗികള്‍ ഉണ്ടായിരുന്നില്ല. മുന്‍പുണ്ടായിരുന്ന യൂറിനറി ഇന്‍ഫെക്ഷനെ കുറിച്ച് ചോദിച്ച ശേഷം പരിശോധിക്കാനെന്ന വ്യാജേന ഇയാള്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഇയാളുടെ വയറില്‍ ചവിട്ടി പരിശോധന മുറിയില്‍ നിന്ന് യുവതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശനിയാഴ്‌ച വൈകിട്ട് ചുങ്കത്തെ ക്ലിനിക്കില്‍ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Also read: വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് അറസ്‌റ്റില്‍

ABOUT THE AUTHOR

...view details