മലപ്പുറം: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും ജനറല്‍ബോഡി യോഗം തള്ളി. സഹകരണ വകുപ്പ് മുന്‍കയ്യെടുത്താണ് യോഗം വിളിച്ച് ചേര്‍ത്തത്.ലയനപ്രമേയത്തെ എതിര്‍ക്കുമെന്ന് ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുള്ള യുഡിഎഫ് അംഗങ്ങള്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. മുപ്പത്തിരണ്ടിനെതിരെ തൊണ്ണൂറ്റിയേഴ് വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.
കേരള ബാങ്ക്: മലപ്പുറം ജില്ലാബാങ്ക് ലയനപ്രമേയം രണ്ടാം തവണയും തള്ളി
ലയനപ്രമേയം എതിര്‍ക്കുമെന്ന് യുഡിഎഫ് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. പ്രമേയം പരാജയപ്പെട്ടത് മുപ്പത്തിരണ്ടിനെതിരെ തൊണ്ണൂറ്റിയേഴ് വോട്ടുകള്‍ക്ക്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ നിരീക്ഷണത്തിലാണ് ജനറൽ ബോഡി യോഗവും വോട്ടെടുപ്പും നടന്നത്. മാർച്ച് ഏഴിന് അവതരിപ്പിച്ച ലയന പ്രമേയവും പരാജയപ്പെട്ടിരുന്നു. പിന്നീട് സർക്കാർ ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ലയനം സഹകരണ സംവിധാനത്തെ തകർക്കുമെന്നാണ് യുഡിഎഫ് നിലപാട്.
സംസ്ഥാനത്തെ മറ്റെല്ലാ ജില്ലാ ബാങ്കുകളും കേരള ബാങ്ക് എന്ന ആശയത്തെ പിന്തുണച്ചെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് മാത്രമാണ് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്. അതേസമയം മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി തേടുന്നതിനും സർക്കാർ നീക്കമുണ്ട്. അനുമതി ലഭിച്ചില്ലെങ്കിൽ കേരളാ ബാങ്ക് എന്നത് കടലാസിൽ തന്നെ അവസാനിക്കും.