മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നടന്നു. കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്‍റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും വെള്ളിയാഴ്‌ച വാക്‌സിന്‍ എത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയതലത്തിലെ വാക്‌സിന്‍ വിതരണം ഉദ്ഘാടന ചടങ്ങ് തത്മസമയം പ്രത്യേക സ്‌ക്രീനിലൂടെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശേഷമാണ് വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്. നേരത്തെ തീരുമാനിച്ച 100 പേരില്‍ നിന്ന് 30 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് വെള്ളിയാഴ്‌ച രാത്രി അധികൃതര്‍ നിര്‍ദേശിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള സമയവും സ്ഥലവും മൊബൈല്‍ സന്ദേശമായി അറിയിക്കുകയായിരുന്നു. ആ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്തിയത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം അരമണിക്കൂര്‍ ആശുപത്രിയില്‍ വിശ്രമിച്ച ശേഷമാണ് എല്ലാവരെയും മടക്കി അയച്ചത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നടന്നു - നിലമ്പൂര്‍ ജില്ലാ ആശുപത്രി കൊവിഡ് വാക്‌സിന്‍ വിതരണം
760 ഡോസ് മരുന്നാണ് നിലമ്പൂരില്‍ ഇപ്പോഴെത്തിയിട്ടുള്ളത്. നേരത്തെ തീരുമാനിച്ച 100 പേരില്‍ നിന്ന് 30 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് വെള്ളിയാഴ്‌ച രാത്രി അധികൃതര്‍ നിര്‍ദേശിച്ചത് അതനുസരിച്ചായിരുന്നു വാക്‌സിനേഷന്‍ നടന്നത്
760 ഡോസ് മരുന്നാണ് നിലമ്പൂരില്‍ ഇപ്പോഴെത്തിയിട്ടുള്ളത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുത്തിവെപ്പ് തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.അബൂബക്കര്‍ പറഞ്ഞു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.അരുണ്‍ ജേക്കബ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് യു.കെ കൃഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എന്‍ അബൂബക്കര്‍, ആര്‍.എം.ഒ ഡോ.പി.കെ ബഹാവുദ്ദീന്‍, ഡോ.കെ.കെ പ്രവീണ, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എ ചാച്ചി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ശബരീശന്‍ തുടങ്ങിയവരും ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.