മലപ്പുറം: കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന വാഴക്കാട് എടക്കടവ് പാലം അപകടാവസ്ഥയില്‍. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായാണ് കൈവരിയടക്കം തകർന്ന് പാലം അപകടാവസ്ഥയിലായത്. പാലത്തിന് സമീപത്തായി കടപുഴകി വീഴാറായ നിലയിലുള്ള മരം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നുണ്ട്. കൈവരിയും സംരക്ഷണ ഭിത്തിയും ഇല്ലാതെ പാതി തകർന്ന പാലത്തില്‍ അപകടങ്ങളും നിത്യസംഭവമാണ്.
അപകടക്കെണിയായി എടക്കടവ് പാലം - മലപ്പുറം
സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേരാണ് ദിവസവും പാലത്തിലൂടെ സഞ്ചരിക്കുന്നത്.
![അപകടക്കെണിയായി എടക്കടവ് പാലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4304062-890-4304062-1567290509137.jpg)
അപകടക്കെണിയായി എടക്കടവ് പാലം; അധികൃതര്‍ അവഗണിക്കുന്നെന്ന് ആരോപണം
അപകടക്കെണിയായി എടക്കടവ് പാലം; അധികൃതര്‍ അവഗണിക്കുന്നെന്ന് ആരോപണം
സമീപത്ത് പ്രവര്‍ത്തിക്കുന്ന വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളടക്കം നിരവധി കാല്‍നട യാത്രക്കാരാണ് ദിവസവും ഈ പാലത്തിലൂടെ യാത്ര ചെയ്യുന്നത്. നിരവധി തവണ പാലത്തിന്‍റെ അപകടാവസ്ഥ അധികാരികളെ ബോധിപ്പിച്ചിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.