ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും - ദേവിക ആത്മഹത്യ വാര്‍ത്തകള്‍
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവികയെ വീടിന് സമീപത്ത് തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്
ദേവികയുടെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കും
മലപ്പുറം:വളാഞ്ചേരിയിലെ വിദ്യാർഥി ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. ചൊവ്വാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവികയെ വീടിന് സമീപത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമത്തിൽ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ദേവിക എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.