മലപ്പുറം: കൊവിഡ് വാക്‌സിൻ കുത്തിവെപ്പിന് മുന്നോടിയായി ജില്ലയിൽ നടത്തിയ ഡ്രൈ റൺ വിജയകരമായി പൂർത്തിയായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നടന്ന ഡ്രൈ റൺ പ്രവർത്തനങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന നേതൃത്വം നൽകി. രാവിലെ ഒമ്പത് മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം ഡ്രൈ റണ്ണിൽ പങ്കെടുത്തു.
കൊവിഡ് വാക്‌സിൻ ഡ്രൈ റൺ മലപ്പുറത്ത് വിജയം
വാക്‌സിൻ രജിസ്ട്രേഷൻ മുതൽ നിരീക്ഷണം വരെയുള്ള, വാക്‌സിനേഷന് നൽകുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡ്രൈ റൺ നടത്തിയത്. കൊവിഡ് 19 വാക്‌സിനേഷനായി ജില്ലയെ സജ്ജീകരിക്കാൻ നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി മെഡിക്കൽ ഓഫീസർ
വാക്‌സിൻ രജിസ്ട്രേഷൻ മുതൽ നിരീക്ഷണം വരെയുള്ള, വാക്‌സിനേഷന് നൽകുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡ്രൈ റൺ നടത്തിയത്. കൊവിഡ് 19 വാക്‌സിനേഷനായി ജില്ലയെ സജ്ജീകരിക്കാൻ നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസർ രാജു, ആർ.സി.എച്ച് ഡോ.രാജേഷ്, എം.സി.എച്ച് യശോദ, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അബൂബക്കർ, ആർ.എം.ഒ ഡോ.ബഹറുദ്ദീൻ, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപ്, പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.പ്രവീണ, വാക്‌സിൻ കോൾ ചെയിൻ മാനേജർ ലിജി കൃഷ്ണ എന്നിവരും മറ്റ് ആശുപത്രി ജീവനക്കാരും ഡ്രൈ റണ്ണില്‍ പങ്കെടുത്തു.