മലപ്പുറം: ഡോക്ടര്‍ക്കും ക്ലീനിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ.പി നിര്‍ത്തി വച്ചു. പരപ്പനങ്ങാടിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്ന നാടോടി സ്ത്രീയെ ചികിത്സിച്ചിരുന്ന ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിനും സ്ത്രീയുമായി ഇടപഴകിയിരുന്ന ശുചീകരണ ജീവനക്കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. ഇതോടെയാണ് സ്‌പെഷ്യാലിറ്റി ഒപികള്‍ തടസപ്പെട്ടത്.
ഡോക്ടര്‍ക്കും ക്ലീനിങ് സ്റ്റാഫിനും കൊവിഡ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ.പി നിര്‍ത്തി വച്ചു - മലപ്പുറം കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ചിരുന്ന നാടോടി സ്ത്രീയെ ചികിത്സിച്ചിരുന്ന ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിനും സ്ത്രീയുമായി ഇടപഴകിയിരുന്ന ശുചീകരണ ജീവനക്കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![ഡോക്ടര്‍ക്കും ക്ലീനിങ് സ്റ്റാഫിനും കൊവിഡ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ.പി നിര്‍ത്തി വച്ചു Tirurangadi Taluk Hospital തിരൂരങ്ങാടി താലൂക്ക് ആശുപത്രി മലപ്പുറം കൊവിഡ് malappuram covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8014951-thumbnail-3x2-j.jpg)
ഡോക്ടര്‍ക്കും ക്ലീനിങ് സ്റ്റാഫിനും കൊവിഡ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ.പി നിര്‍ത്തി വച്ചു
പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്ത് തെരുവില്‍ കഴിഞ്ഞിരുന്ന നാടോടി സ്ത്രീയെ കയ്യൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മുപ്പതാം തിയതിയാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഇവരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഈ മാസം എട്ടാം തിയതി ഇവരുടെ ഫലം കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് ചികിത്സ നല്‍കിയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സ്രവം പരിശോധനക്കയച്ചത്.