മലപ്പുറം: എടക്കരയില്‍ സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. എടക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി, പാലേമാട്, പായിമ്പാടം വാര്‍ഡുകളും, വഴിക്കടവ് പഞ്ചായത്തിലെ ഒന്നാംപടി വാര്‍ഡുമാണ് ചൊവ്വാഴ്ച ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി ഈ വാര്‍ഡുകളിലേക്കുള്ള യാത്ര നിരോധിച്ചു. രാവിലെ മുതല്‍ തന്നെ പ്രദേശങ്ങളില്‍ പൊലീസ് സംഘം സ്ഥലത്തത്തി. ട്രോമ കെയര്‍ പ്രവര്‍ത്തകരെയും വിന്യസിച്ചു.
എടക്കരയില്‍ സമ്പര്‍ക്ക രോഗബാധിതര്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു - കൊവിഡ് വാര്‍ത്തകള്‍
എടക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി, പാലേമാട്, പായിമ്പാടം വാര്‍ഡുകളും, വഴിക്കടവ് പഞ്ചായത്തിലെ ഒന്നാംപടി വാര്‍ഡും ഹോട്ട് സ്‌പോട്ടാക്കി.

വിവാഹം, മരണം, ആശുപത്രി തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ക്കല്ലാതെ ഇതുവഴി യാത്ര അനുവദിക്കുന്നില്ല. വിവാഹം, മരണം എന്നിവക്ക് 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍, റേഷന്‍ കട, ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവക്ക് ഉച്ചക്ക് ഒരു മണിവരെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ്, ഹോട്ടലുകളിലെ പാര്‍സല്‍ സര്‍വീസ് എന്നിവക്ക് പ്രവര്‍ത്തിക്കാം. അക്ഷയ, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യം കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.