കേരളം

kerala

ETV Bharat / city

കൊവിഡ് നിയന്ത്രണം ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച് കുട്ടികൾ, ശാസനയുമായി സെക്‌ടറല്‍ മജിസ്ട്രേറ്റ് - മലപ്പുറത്തെ കൊവിഡ് കണക്ക്

സെക്ടറൽ മജിസ്ട്രേറ്റും ഹയർ സെക്കൻഡറി അധ്യാപകനുമായ ഇ. ബിനീഷ് കുട്ടികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്‌തു.

covid protocol violation in Malappuram  malappuram news  malappuram covid news  മലപ്പുറം വാർത്തകള്‍  മലപ്പുറത്തെ കൊവിഡ് കണക്ക്  കൊവിഡ് പ്രോട്ടോക്കോള്‍
ഫുട്‌ബോള്‍

By

Published : Jul 27, 2021, 12:03 PM IST

Updated : Jul 27, 2021, 12:12 PM IST

മലപ്പുറം : കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഡി കാറ്റഗറിയിലായ സ്ഥലത്ത് ഫുട്‌ബോള്‍ കളിച്ച് കുട്ടികള്‍. വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി അങ്ങാടിക്ക് സമീപത്തെ മൈതാനത്താണ് കുട്ടികള്‍ ഒത്തുകൂടിയത്. പത്തിലധികം വരുന്ന കുട്ടികൾ മാസ്ക് പോലും ധരിക്കാതെയാണ് മൈതാനത്തെത്തിയത്.

കൊവിഡ് നിയന്ത്രണം ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച് കുട്ടികൾ, ശാസനയുമായി സെക്‌ടറല്‍ മജിസ്ട്രേറ്റ്

സംഭവം അറിഞ്ഞ സെക്ടറൽ മജിസ്ട്രേറ്റും ഹയർ സെക്കൻഡറി അധ്യാപകനുമായ ഇ. ബിനീഷ് കുട്ടികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള ഒരു കൂടിച്ചേരലുകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സെക്‌ടർ മജിസ്ട്രേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ 21ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.23 പിന്നിട്ടതിനെ തുടർന്നാണ് പഞ്ചായത്തിനെ ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. കർശന നിയന്ത്രണങ്ങളുമായി പൊലീസ് മേഖലയില്‍ പരിശോധന തുടരുകയാണ്.

also read: സംസ്ഥാനത്ത് വാക്‌സിൻ പ്രതിസന്ധി; മൂന്ന്‌ ജില്ലകളിൽ ഇന്ന് വാക്‌സിൻ വിതരണമില്ല

Last Updated : Jul 27, 2021, 12:12 PM IST

ABOUT THE AUTHOR

...view details