മലപ്പുറം: ചാലിയാർ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾ ആശങ്കയിൽ. പെരുവമ്പാടം വാർഡിൽ 52കാരന് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് വാർഡ് അംഗമുൾപ്പെടെയുള്ളവരോട് 14 ദിവസം നീരിക്ഷണത്തില്‍ പോകാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഇയാൾ ചായ കുടിച്ച കട അടപ്പിച്ചു. ഇയാൾ നിരവധിയാളുകളുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ ഇത്തരം ആളുകൾ സ്വയം നീരിക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. നീരിക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ട മെമ്പർ തിങ്കളാഴ്ച്ച പഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നു. അതിന് ശേഷമാണ് 52കാരന് കൊവിഡ് പോസിറ്റീവായ വിവരം മെമ്പർ അറിഞ്ഞത്.
ചാലിയാര്‍ പഞ്ചായത്തിലും സമ്പര്‍ക്കത്തിലൂടെ കൊവിഡ് - മലപ്പുറം വാര്‍ത്തകള്‍
രോഗം സ്ഥിരീകരിച്ച 52കാരനുമായി നിരവധി പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ അടക്കം നിരീക്ഷണത്തിലാണ്.
വാളംതോട്ടിലും യുവാവിന് കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. ഇയാളുടെ സമ്പർക്ക പട്ടികയും തയാറാക്കി വരുന്നു. ചാലിയാറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സമ്പർക്കത്തിലൂടെ കൊവിഡ് പോസിറ്റീവായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്, കഴിഞ്ഞ 28-ന് അകമ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരികരിച്ചിരുന്നു. എന്നാല്‍ ചാലിയാർ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കൂടുതലായി കൊവിഡ് രോഗികള്‍ റിപ്പോർട്ട് ചെയുപ്പോഴും പല വ്യാപാര സ്ഥാപനങ്ങളും, ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്ച്ച സംഭവിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുവരെ ചാലിയാറിൽ 14 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇതിൽ ഏഴ് പേർ രോഗമുക്തരായി.