മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷം. സി.പി.എം മഹിളാ വിഭാഗത്തിന്‍റെ ഏരിയാ സെക്രട്ടറി കൂടിയായ തീരുര്‍കാട് ഇല്ലത്തുപറമ്പിൽ രജനിയാണ് ഭർതൃമാതാവ് ചെള്ളിച്ചിയുടെ പേര് ഉപയോഗിച്ച് ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ചെള്ളിച്ചിയാണ് സംഭവത്തില്‍ രേഖാമൂലം പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇടത് ഭരണ സമിതി നടപടികളെടുത്തില്ലെന്ന് കാണിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
തൊഴിലുറപ്പ് പദ്ധതി അഴിമതി; അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണം - മലപ്പുറം
അങ്ങാടിപ്പുറം സി.പി.എം മഹിളാ വിഭാഗത്തിന്‍റെ ഏരിയാ സെക്രട്ടറി കൂടിയായ തീരുര്‍കാട് ഇല്ലത്തുപറമ്പിൽ രജനിയാണ് ഭർതൃമാതാവിന്‍റെ പേരിൽ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയത്
2013 ഫെബ്രുവരിയിൽ മകന്‍ മരിച്ചതോടെ ചെള്ളിച്ചി തൊഴിലുറപ്പ് ജോലി അവസാനിപ്പിച്ചിരുന്നു. ശേഷം തളർവാതം പിടിപ്പെട്ട് കിടപ്പിലാവുകയും ചെയ്തു. ഇപ്പോള്‍ ചെള്ളിച്ചിക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ മകന്‍റെ ഭാര്യകൂടിയായ രജനി ചെള്ളിച്ചിയുടെ പേരില്‍ തട്ടിപ്പ് നടത്തി പണം സ്വരൂപിച്ചു. വിഷയത്തില്‍ ചെള്ളിച്ചി ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നൽകി.
എന്നാല്‍ പരാതി സ്വീകരിച്ചതല്ലാതെ തുടര്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്നും ചെള്ളിച്ചി പറഞ്ഞു. സി.പി.എം ഭരണസമിതി നേതൃത്വം അഴിമതി പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്തു. തട്ടിപ്പില്‍ പഞ്ചായത്ത് ഭരണസമിതിക്കും പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കൃത്യമായ നടപടികളോ അന്വേഷണമോ വിഷയത്തില്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.