മലപ്പുറം: കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റിപ്പുറം ദേശീയപാതാ ഓഫീസ് അസിസ്റ്റന്‍റ് എഞ്ചിനീയറെ ഉപരോധിച്ചു. സമരക്കാരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പാലത്തിലെ കുഴികള്‍ ഉടന്‍ നികത്താമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.
കുറ്റിപ്പുറം ബസ് അപകടം; പ്രതിഷേധവുമായി കോണ്‍ഗ്രസ്
സമരക്കാരുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പാലത്തിലെ കുഴികള്‍ ഉടന്‍ നികത്താമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.
കുറ്റിപ്പുറം ബസ് അപകടം; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ശനിയാഴ്ച രാവിലെ എട്ടേകാലോടെയാണ് വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് ബസ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീഴാതെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബസ് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.