എറണാകുളം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോതമംഗലം തുണ്ടം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് ഉപരോധം. വനത്താല്‍ ചുറ്റപ്പെട്ട വടാട്ടുപാറയില്‍ സംരക്ഷണ വേലി പുനര്‍ നിര്‍മിക്കുക, ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡിലെ കാട്ടാനശല്യത്തിന് പരിഹാരം കാണുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് ഉപരോധം - കോൺഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മറ്റി
വടാട്ടുപാറയില്‍ സംരക്ഷണ വേലി പുനര്‍ നിര്‍മിക്കുക, ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡിലെ കാട്ടാനശല്യത്തിന് പരിഹാരം കാണുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
രാവിലെ 10 മണിക്ക് പ്രതിഷേധവുമായെത്തിയ പ്രവർത്തകര്‍ ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് നടന്ന ചർച്ചയിൽ പരിഹാരം കാണാത്തതിനെ തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ റെയ്ഞ്ച് ഓഫിസർ മുഹമ്മദ് റാഫിയെ ഓഫീസിൽ നിന്ന് പുറത്ത് കടക്കാനാകാതെ പ്രവർത്തകർ ഉപരോധിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകര്‍ക്കും കൃഷിയിടങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിൽ പരിഹാരം കണ്ടില്ലെങ്കിൽ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി.