മലപ്പുറം: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് മലപ്പുറം ബ്ലോക്ക് സെക്രട്ടറി പി.പി. റഷീദിനെയാണ് ഇന്നലെ വൈകുനേരം വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടികൊണ്ട് പോയി മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു - congress worker
സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചന.
വാഹനം ഉപയോഗിച്ച് ഇടിച്ചിട്ട ശേഷം റഷീദിനെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു.പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് റഷീദ് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘം തന്നെ മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും റഷീദ് പറഞ്ഞു. ഒരുമാസം മുമ്പ് സംഘം വീട്ടിലെത്തി തന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി ചെക്ക് ബലമായി ഒപ്പിട്ടു വാങ്ങിയിരുന്നതായും റഷീദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തട്ടിക്കൊണ്ട് പോയ നാലംഗ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.റഷീദിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വൈദ്യപരിശോധന നടത്തി.