മലപ്പുറം: മുൻകൂട്ടി അനുമതി തേടാതേ കഴിഞ്ഞ ചൊവ്വാഴ്ച്ച പോരൂർ പഞ്ചായത്തിലേക്ക് അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നാവശ്യവുമായി യുഡിഎഫ് അംഗങ്ങൾ. ആവശ്യം ബോർഡ് യോഗത്തിൽ സെക്രട്ടറി നിരസിച്ചതോടെ വാക്കേറ്റമായി.
അനുമതിയില്ലാതെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി നല്‍കും - ഡിവൈഎഫ്ഐ വാര്‍ത്തകള്‍
ഡിവൈഎഫ്ഐ ചൊവ്വാഴ്ച്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
![അനുമതിയില്ലാതെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി നല്‍കും complaint against dyfi malappuram dyfi news dyfi latest news ഡിവൈഎഫ്ഐ വാര്‍ത്തകള്‍ മലപ്പുറം വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11419653-thumbnail-3x2-ll.jpg)
അനുമതിയില്ലാതെ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി നല്‍കും
തുടർന്ന് പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്. സെക്രട്ടറി പരാതി നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. ഹെല്‍ത്ത് സെന്‍ററില്‍ ഒ.പി പുനരാരംഭിക്കുക, താൽക്കാലിക ജീവനക്കാരേ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐ ചൊവ്വാഴ്ച്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. അന്ന് മുൻകൂട്ടി അനുമതി വാങ്ങാതെയാണ് സമരം നടത്തിയതെന്നാണ് പരാതി.