മലപ്പുറം: മലപ്പുറത്ത് റാഗിങ്ങിന്‍റെ പേരില്‍ കോളജ് വിദ്യാര്‍ഥികളുടെ കൂട്ടയടി. ചങ്ങരംകുളം വളയംകുളം അസ്സബാഹ് കോളജില്‍ കഴിഞ്ഞ ദിവസമാണ് സീനിയർ- ജൂനിയർ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലിയത്. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
തവനൂര്‍ തൃക്കണാപുരം ചോലയില്‍ ഷഹസാദ് (20), മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇര്‍ഫാന്‍ (20), അണ്ടത്തോട് ചോലയില്‍ ഫായിസ് (21), കൊള്ളനൂര്‍ ജാറം പൂഴികുന്നത്ത് മുര്‍ഷിദ് (21), പാലപ്പെട്ടി മച്ചിങ്ങല്‍ മുഹമ്മദ് ഫാദിഹ് (20) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. മർദനത്തിനിരയായ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.