ജലസ്രോതസുകൾക്കായി മമ്പാട് പഞ്ചായത്തില്‍ കയർ ഭൂവസ്ത്രം - Coir geothermal at Mampad panchayat for water resources
ജലസ്രോതസുകളുടെ നവീകരണം, സംരക്ഷണഭിത്തികളുടെ ദൃഢപ്പെടുത്തൽ എന്നിവയാണ് പദ്ധതിയിൽപ്പെടുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് കയർ ഭൂവസ്ത്ര പ്രവൃത്തികൾ പൂർത്തികരിക്കുക
മലപ്പുറം; മമ്പാട് ഗ്രാമപഞ്ചായത്തിൽ ജലസ്രോതസുകൾ സംരക്ഷിക്കാൻ 12000 ചതുരശ്ര മീറ്ററില്‍ കയർ ഭൂവസ്ത്രം. ആലപ്പുഴയിൽ നടന്ന പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രി ഡോ: തോമസ് ഐസക്കിന്‍റെ സാന്നിധ്യത്തില്‍ മമ്പാട് പഞ്ചായത്ത് പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ജലസ്രോതസുകളുടെ നവീകരണം, സംരക്ഷണഭിത്തികളുടെ ദൃഢപ്പെടുത്തൽ എന്നിവയാണ് പദ്ധതിയിൽപ്പെടുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് കയർ ഭൂവസ്ത്ര പ്രവൃത്തികൾ പൂർത്തികരിക്കുക. പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാല, വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയാ പുന്നപ്പാല, സെക്രട്ടറി അവിസന്ന, ഓവർസീയർ അരുൺ എന്നിവർ സംബന്ധിച്ചു.