മലപ്പുറം: പൊന്നാനിയിൽ കാലാവസ്ഥ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യബന്ധനത്തിന് പോയ 5 ഫൈബർ വള്ളങ്ങൾ തീരദേശ പൊലീസ് പിടികൂടി. 5 ഫൈബർ വള്ളങ്ങളിലായി 11 പേരാണ് മത്സ്യബന്ധനത്തിന് പോയത്. ഇവരാണ് തീരദേശ പൊലീസിന്‍റെ പിടിയിലായത്.
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ 5 ഫൈബർ വള്ളങ്ങൾ ആണ് പൊന്നാനി അഴിഭാഗത്ത് നിന്നും പൊന്നാനി തീരദേശ പൊലീസ് സംഘം പിടികൂടിയത്.