മലപ്പുറം :സർക്കസ് ഒരു കലയാണ്, മനസും ശരീരവും തമ്പിന് സമർപ്പിച്ച് കാണികളെ രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കല. ജീവിക്കാൻ വേണ്ടി വളരെയധികം പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ജംബോ സർക്കസ് കലാകാരൻമാർ മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ വയലിൽ കൂടാരം കെട്ടിയത്. പക്ഷേ കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ ഈ കലാകാരൻമാരുടെ ജീവിക്കാനുള്ള പ്രതീക്ഷ കൂടിയാണ് ഇല്ലാതായത്. ലോക്ക് ഡൗൺ നീണ്ടതോടെ ഒരു നേരത്തെ ആഹാരത്തിനായി കൂലിവേലയ്ക്കിറങ്ങുകയാണ് ഈ കലാകാരന്മാര്‍.
ജീവിക്കാൻ മാർഗമില്ല, കൂലിവേല ചെയ്യാനൊരുങ്ങി സർക്കസ് കലാകാരൻമാർ - ജംബോ സര്‍ക്കസ്
കൊവിഡിന് പിന്നാലെ മഴ എത്തിയതോടെ കൂടാരം കെട്ടിയ പാടത്ത് വെള്ളം കയറി. കാടാമ്പുഴ മരവട്ടം മൈലാട്ടിയിൽ നഗരസഭയുടെ സ്ഥലത്താണ് ഇപ്പോള്‍ താമസം. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദേശികൾ അടക്കമുള്ള അമ്പതോളം കലാകാരന്മാര്‍.
കൊവിഡിന് പിന്നാലെ മഴ എത്തിയതോടെ കൂടാരം കെട്ടിയ പാടത്ത് വെള്ളം കയറി. കാടാമ്പുഴ മരവട്ടം മൈലാട്ടിയിൽ നഗരസഭയുടെ സ്ഥലത്താണ് ഇപ്പോള്‍ താമസം. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദേശികൾ അടക്കമുള്ള അമ്പതോളം കലാകാരന്മാര്‍. കൂടപ്പിറപ്പുകളെ പോലെ പക്ഷിൾക്കും മൃഗങ്ങൾക്കും കൃത്യമായി ഭക്ഷണം നല്‍കാൻ പോലും ഇവര്‍ക്ക് കഴിയുന്നില്ല. വ്യവസായി എംഎ യൂസഫലി അടക്കമുള്ളവരുടെ സഹായത്തിലാണ് കുറച്ചുനാള്‍ പിടിച്ചുനിന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നം ഗുരുതരമായതോടെ കൂലിവേലയ്ക്ക് ഇറങ്ങുകയാണ് ഇവർ. ജംബോ കമ്പനിയുടെ മറ്റൊരു യൂണിറ്റ് കായംകുളത്തുമുണ്ട്. അവിടെയും സമാന സ്ഥിതിയാണ്. കൊവിഡ് കാലം മാറി സർക്കസ് കൂടാരങ്ങൾ സജീവമാകുന്ന കാലത്തെ പ്രതീക്ഷിക്കുകയാണ് ഇവർ.