കേരളം

kerala

ETV Bharat / city

ബാല വിവാഹ ബോധവല്‍കരണം; പാട്ടുവണ്ടി പര്യടനം ആരംഭിച്ചു

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബാലവിവാഹ വിമുക്ത മലപ്പുറം ജില്ല എന്ന പദ്ധതിയുടെ ഭാഗമായാണ് പാട്ടുവണ്ടി പര്യടനം നടത്തുന്നത്.

Child Marriage  Child Marriage Prohibition  Pattuvandi  ബാലവിവാഹ നിരോധനം  ബാലവിവാഹ നിരോധനം  നിലമ്പൂരില്‍ നഗരസഭാധ്യക്ഷ  നിലമ്പൂരില്‍
ബാലവിവാഹ നിരോധനം: പാട്ടുവണ്ടി പര്യടനം ആരംഭിച്ചു

By

Published : Mar 10, 2020, 10:15 AM IST

Updated : Mar 10, 2020, 11:00 AM IST

മലപ്പുറം:ബാല വിവാഹത്തിനെതിരെ ബോധവല്‍കരണം നടത്താന്‍ പാട്ടുവണ്ടി പര്യടനം ആരംഭിച്ചു. നിലമ്പൂരില്‍ നഗരസഭ അധ്യക്ഷ പദ്മിനി ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബാലവിവാഹ വിമുക്ത മലപ്പുറം ജില്ല എന്ന പദ്ധതിയുടെ ഭാഗമായാണ് പാട്ടുവണ്ടി പര്യടനം നടത്തുന്നത്.

ബാല വിവാഹ നിരോധനം; പാട്ടുവണ്ടി പര്യടനം ആരംഭിച്ചു

ജില്ലയിലെ 15 ബ്ലോക്കുകളില്‍ 15 ദിവസങ്ങളിലായാണ് പര്യടനം. കുട്ടി കല്യാണം തടയുന്നതിനായി നിരവധി ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനു കീഴില്‍ നടക്കുന്നത്. സിനിമ തിയേറ്ററുകളിലെ പരസ്യം, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ പള്ളി, ക്ഷേത്ര ആരാധനാലയ ഭാരവാഹികള്‍ക്കുള്ള ക്ലാസ്സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ സ്ഥാപിക്കുന്ന ബോര്‍ഡ്, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമായി വരുന്നത്. മുനീര്‍ പടിക്കല്‍, ഇബ്രാഹീം എന്നിവര്‍ പങ്കെടുത്തു.

Last Updated : Mar 10, 2020, 11:00 AM IST

ABOUT THE AUTHOR

...view details