കേരളം

kerala

ETV Bharat / city

വണ്ടൂരിൽ ശൈശവ വിവാഹം: 16കാരിയെ വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പ് - ശൈശവ വിവാഹം, ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ്

6 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Child marriage in malappuram  Child marriage in Wandoor: case registered against husband and girl s relatives  വണ്ടൂരിൽ ശൈശവ വിവാഹം  ശൈശവ വിവാഹം, ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ്  മലപ്പുറത്ത് യുവാവിനെതിരെ ശൈശവ വിവാഹത്തിന് കേസ്
വണ്ടൂരിൽ ശൈശവ വിവാഹം: 16 കാരിയെ വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പ്

By

Published : Jan 25, 2022, 6:51 PM IST

Updated : Jan 25, 2022, 8:04 PM IST

മലപ്പുറം:വണ്ടൂരിൽ 16കാരിയെ വിവാഹം കഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 6 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വണ്ടൂരിൽ ശൈശവ വിവാഹം: 16കാരിയെ വിവാഹം കഴിച്ചത് ഒരു വര്‍ഷം മുമ്പ്

വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16കാരിയെ വിവാഹം കഴിച്ചത്. വളരെ രഹസ്യമായി നടന്ന വിവാഹം പുറത്തറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

also read:സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ച യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം അഡീഷണന്‍ ശിശു വികസന ഓഫീസര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വണ്ടൂര്‍ സ്വദേശിക്കും കുടുംബങ്ങള്‍ക്കുമൊപ്പം, പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് മാര്യേജ് ആക്‌ട്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Last Updated : Jan 25, 2022, 8:04 PM IST

ABOUT THE AUTHOR

...view details