മലപ്പുറം: മങ്കടയില്‍ വന്‍ ചട്ടുകളി സംഘം പിടിയില്‍. മങ്കട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരങ്ങന്‍ചോലയിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ചീട്ടുകളി സംഘത്തില്‍ നിന്ന് 56,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

പെരിന്തൽമണ്ണ എഎസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 10 പേരടങ്ങുന്ന സംഘം പിടിയിലായത്. എടത്തനാട്ടുകര സ്വദേശിയായ വട്ടമണ്ണപ്പുറം അക്ബറലി (48), ആനക്കയം സ്വദേശികളായ പേരാപുറം സുബൈർ (38), കൈകുന്നുമ്മൽ ഇബ്രാഹിം (35), കരുവാരകുണ്ട് സ്വദേശികളായ പെരുമ്പിലാൻ ബീരാൻ (41), മേലേടത്തിൽ കുട്ടിപ്പ (60), മഞ്ചേരി മുള്ളമ്പാറ സ്വദേശി പരിയാരത്ത് റഫീഖ് (31), കരുവമ്പ്രം സ്വദേശി മേച്ചേരി മുജീബ് റഹ്മാൻ (37), വെള്ളില സ്വദേശി കുഴിക്കാട് ഉസ്മാൻ (52), ബേപ്പൂർ സ്വദേശി ചേലൻ കുളങ്ങര അബ്ദുൾ ബഷീർ (51), ചെത്തല്ലൂർ സ്വദേശിയായ പൊന്നിയത് സൈഫുൽ (40) എന്നിവരാണ് അറസ്റ്റിലായത്.