മലപ്പുറം: ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിത്തർക്കവുമായി ബന്ധപ്പെട്ട മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു. തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് രാവിലെ 6.30ഓടെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ - Charity activist Sushant Nilambur arrested
തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ ചെന്ന് രാവിലെ 6.30മണിയോടെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ
2018 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ കൈ കൊണ്ടും വടി ഉപയോഗിച്ചും മർദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
ALSO READ:Chengalpattu Encounter: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു