കേരളം

kerala

ETV Bharat / city

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യങ്ങളുമായി ചാലിയാർ ഗ്രാമപഞ്ചായത്ത് - മലപ്പുറം വാര്‍ത്തകള്‍

വിവിധ കോളജുകളിലായി ആയിരത്തോളം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യങ്ങളുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യങ്ങളുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്

By

Published : Apr 16, 2020, 2:27 PM IST

മലപ്പുറം: ലോക്ക് ഡൗണിന് ശേഷം നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കെയർ സെന്‍ററുകൾ ഒരുക്കിയിട്ടുണ്ടെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഉസ്മാൻ. എരഞ്ഞിമങ്ങാട് ദ്വവാ കോളജും, ഗേൾസ് വിങ്ങും ഇതിനായി ഒരുക്കിയിട്ടുണ്ട്, ആയിരത്തോളം പേരെ ഇവിടെ താമസിപ്പിക്കാൻ സൗകര്യമുണ്ട്. അണുനശീകരണം ഉൾപ്പെടെ നടത്തി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ വന്നാൽ പി.വി. അബ്ദുല്‍ വഹാബിന്‍റെ ഉടമസ്ഥതയിലുള്ള അമൽ കോളജും ഇതിനായി വിട്ടു നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നടപടി സ്വീകരിച്ചതെന്നും പി.ടി. ഉസ്മാൻ പറഞ്ഞു.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സൗകര്യങ്ങളുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്

ABOUT THE AUTHOR

...view details