മലപ്പുറം: നിരവധി ജിവനുകളെടുത്ത ഭൂദാനം കവളപ്പാറയിലുണ്ടായ ദുരന്തത്തിന് കാരണം റബ്ബര്‍ തൈകള്‍ക്കായി എടുത്ത കുഴികളെന്ന് ഭൗമശാസ്ത്രജ്ഞന്‍ ഡോ. നന്ദകുമാര്‍. റബ്ബര്‍ തൈകള്‍ നടുന്നതിനായി എടുത്ത കുഴികളില്‍ മഴ കനത്തതോടെ വെള്ളം തങ്ങി നില്‍ക്കുകയും മലയുടെ മേല്‍മണ്ണിന് കട്ടിയില്ലാതാകുകയും ചെയ്തതോടെയാണ് മണ്ണ് ഇടിഞ്ഞ് വീണതെന്ന് ഡോ. നന്ദകുമാര്‍ പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കവളപ്പാറയിലെ ദുരന്തത്തിന് കാരണം റബ്ബര്‍ തൈകള്‍ക്ക് എടുത്ത കുഴികളെന്ന് ഡോ. നന്ദകുമാര്‍ - കവളപ്പാറയിലെ ദുരന്തം
റബ്ബര്‍ തൈകള്‍ നടുന്നതിനായി എടുത്ത കുഴികളില്‍ മഴ കനത്തതോടെ വെള്ളം തങ്ങി നില്‍ക്കുകയും മലയുടെ മേല്‍മണ്ണിന് കട്ടിയില്ലാതാകുകയും ചെയ്തതോടെയാണ് മണ്ണ് ഇടിഞ്ഞ് വീണതെന്ന് ഡോ. നന്ദകുമാര്‍.

ഡോ. നന്ദകുമാര്‍
കവളപ്പാറയിലെ ദുരന്തത്തിന് കാരണം റബ്ബര്‍ തൈകള്‍ക്ക് എടുത്ത കുഴികളെന്ന് ഡോ. നന്ദകുമാര്‍
റബ്ബറിനായി കുഴികള്‍ എടുത്ത ഭാഗം പൂര്‍ണമായും ഇടിഞ്ഞു വീണു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഴക്കാലത്ത് പ്രദേശത്ത് ജാഗ്രത വേണമെന്നും ഡോ. നന്ദകുമാര്‍ പറഞ്ഞു.
Last Updated : Aug 16, 2019, 7:28 PM IST