സയ്യിദ് ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി; ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസ് - ഡിവൈഎഫ് ഐ വാര്‍ത്തകള്‍
ഡിവൈഎഫ്ഐ ജില്ലാ നേതാവ് സുർജിത് വാലഞ്ചേരി, നിയാസ് കാരാട്ടിൽ എന്നിവർക്കെതിരെയാണ് കേസ്
സയ്യിദ് ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി; ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്
മലപ്പുറം:മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ഡിവൈഎഫ്ഐ ജില്ലാ നേതാവ് സുർജിത് വാലഞ്ചേരി, നിയാസ് കാരാട്ടിൽ എന്നിവർക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അപകീർത്തിപെടുത്തൽ, സമൂഹത്തിൽ ഇരു വിഭാഗം ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തത്. മൊറയൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി, ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.