മലപ്പുറം:കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 120 കിലോയോളം കഞ്ചാവ് പിടികൂടിയത്. അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. അര കോടിയിലധികം വില വരുന്ന കഞ്ചാവാണ് സംഘം കണ്ടെടുത്തത്.
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 120 കിലോയോളം കഞ്ചാവ് പിടികൂടി
അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 120 കിലോയോളം കഞ്ചാവ് പിടികൂടി
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
also read:പാറശാലയില്‍ ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി