മലപ്പുറം: വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി നല്കിയ പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹാരിസിനെതിരെ സര്‍വകലാശാല രജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്കി.
സന്ദേശങ്ങള്‍ അയച്ചതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും നല്കിയ പരാതി ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്ഷന് നല്‍കിയത്.