മലപ്പുറത്ത് വാഹനപകടത്തില്‍ യുവാവ് മരിച്ചു - വളാഞ്ചേരി-പെരിന്തൽമണ്ണ
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഇർഫാനാണ് മരിച്ചത്

മലപ്പുറത്ത് കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
മലപ്പുറം: വളാഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാനപാതയിലെ കമ്മുട്ടിക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാവണ്ടിയൂർ അധികാരിപ്പടിയിൽ താമസിക്കുന്ന നേന്ത്രത്തൊടി കുഞ്ഞാവുവിന്റെ മകൻ ഇർഫാനാണ് മരിച്ചത്. ഇർഫാന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന മാവണ്ടിയൂർ ചേരടൻ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഷിദിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.