കേരളം

kerala

ETV Bharat / city

പ്രളയക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി - ഏറനാട് എം എൽ എ പി കെ ബഷീർ

മലപ്പുറം ഏറനാട് മണ്ഡലത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് തുക കൈമാറിയത്.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

By

Published : Sep 1, 2019, 2:52 AM IST

മലപ്പുറം: ഏറനാട് മണ്ഡലത്തില്‍ പ്രളയക്കെടുതിയിൽ ജീവന്‍ നഷ്ടപ്പെട്ട അഞ്ച് പേർക്കുള്ള സർക്കാരിന്‍റെ ധനസഹായം വിതരണം ചെയ്തു. ഏറനാട് എംഎൽഎ പികെ ബഷീർ മരിച്ചവരുടെ വീടുകളിലെത്തിയാണ് തുക കൈമാറിയത്. മുങ്ങിമരിച്ച അരീക്കോട്ടെ പെട്രോൾ പമ്പ് ജീവനക്കാരൻ സോമന്‍, കുണ്ടുതോട് വീട് തകർന്ന് മരിച്ച യൂനുസ്, ഭാര്യ നുസ്റത്ത്, മക്കളായ ഫാത്തിമ സന, ഷാനിൽ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. സോമന്‍റെ ബന്ധുക്കള്‍ക്ക് നാല് ലക്ഷവും യൂനുസിന്‍റെ കുടുംബത്തിന് പതിനാറ് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

നടപടി ക്രമങ്ങൾ വേഗത്തിലാക്കി സഹായ ധനം കൈമാറാൻ പ്രയത്നിച്ച റവന്യൂ ഉദ്യോഗസ്ഥരെ എംഎൽഎ അഭിനന്ദിച്ചു. തഹസിൽദാർ സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷൗക്കത്തലി, ഉഷാ നായർ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ABOUT THE AUTHOR

...view details