മലപ്പുറം: പ്രളയ ദുരിതാശ്വാസ ലിസ്റ്റിൽ അനർഹർ കയറിക്കൂടാതിരിക്കാൻ ജനകീയ പരിശോധന വേണമെന്ന് മലപ്പുറം വാഴക്കാട്ടുകാർ. കഴിഞ്ഞ വർഷം ദുരിതം ബാധിക്കാത്തവര്‍ ആനുകൂല്യം തട്ടിയെടുത്തത് മേഖലയില്‍ വ്യാപകമായിരുന്നു. പാർട്ടി ഓഫീസുകളിൽ നിന്ന് തയ്യാറാക്കുന്ന ലിസ്റ്റ് വാർഡ് മെമ്പർമാർ ഉദ്യോഗസ്ഥർക്ക് നല്‍കി പാസാക്കി എടുക്കുകയാണെന്ന് ആരോപണമുണ്ട്. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കാൻ ജനകീയ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം.
ദുരിതാശ്വാസ സഹായ പട്ടിക ജനകീയ സമിതി പരിശോധിക്കണമെന്ന് ആവശ്യം - flood relief
പാർട്ടി ഓഫീസുകളിൽ നിന്ന് തയ്യാറാക്കുന്ന ലിസ്റ്റ് വാർഡ് മെമ്പർമാർ മുഖേന ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുന്നതോടെ ഒപ്പിട്ട് നൽകേണ്ട അവസ്ഥയിലാവും ഉദ്യോഗസ്ഥർ എന്ന് നാട്ടുകാർ പറയുന്നു.

ദുരിതാശ്വാസ
ദുരിതാശ്വാസ സഹായ പട്ടിക ജനകീയ സമിതി പരിശോധിക്കണമെന്ന് ആവശ്യം
ലിസ്റ്റ് തയ്യാറാക്കുന്നവർ പാർട്ടിക്കാരേയും സ്വന്തക്കാരെയും തിരുകി കയറ്റുന്നത് നിത്യ സംഭവമാണ്. എന്നാൽ കാൻസർ രോഗികളും കുട്ടികളുമടക്കം നൽകുന്ന തുകയാണ് ഇത്തരം ആളുകൾക്ക് കൈ മാറുന്ന തന്ന ചിന്ത വേണമെന്നാണ് വാഴക്കാട്ടെ ദുരിത ബാധിതർ പറയുന്നത്.
Last Updated : Aug 17, 2019, 4:40 AM IST